
ചർമ്മത്തെ മനോഹരമായ രീതിയിൽ കാണാൻ സഹായിക്കുന്നതിന് ശരിയായ ചർമ്മ സംരക്ഷണo അനിവാര്യമാണ്. വിണ്ടുകീറിയ പാദങ്ങൾ പലരെയും അലട്ടുന്ന പ്രശ്നമാണ്. കാല്പാദങ്ങളിലെ ഈർപ്പം നഷ്ടപ്പെടുക, പാദങ്ങളിലെ ചർമ്മത്തിന് കട്ടി കൂടുക, അധികനേരം നിന്ന് ജോലി ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം പാദങ്ങൾ വിണ്ടുകീറാൻ കാരണമായേക്കാം. നമ്മുടെ പാദങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ മുഴുവൻ ഭാരവും വഹിക്കുന്നതിനാൽ, അവയെ ആരോഗ്യകരമായി നിലനിർത്തുന്നത് നിങ്ങളുടെ മുൻഗണനകളിലൊന്നായിരിക്കണം. നിങ്ങളുടെ മുഖം പോലെ, നിങ്ങളുടെ പാദങ്ങളുടെ പോഷകവും ഈർപ്പവും നിലനിർത്തേണ്ടതുണ്ട്. ഭാഗ്യവശാൽ, വരണ്ടതും വീണ്ടുകീറിയതുമായ കാൽപാദങ്ങൾ പരിപാലിക്കുന്നത് വളരെ എളുപ്പമാണ്.
ആപ്പിൾ സിഡർ വിനാഗിരിയും നാരങ്ങയും
വിണ്ടുകീറിയതും വരണ്ടതുമായ കാൽപാദങ്ങളിലും ഇത് ഫലപ്രദമായി ഇത് പ്രവർത്തിക്കും. ആപ്പിൾ സിഡർ വിനാഗിരി നാരങ്ങാനീരിൽ കലർത്താൻ ശ്രമിക്കുക, കാരണം രണ്ട് ചേരുവകൾക്കും ആൻറി ഇൻഫ്ലമേറ്ററി, അസിഡിക് ഗുണങ്ങൾ ഉള്ളതിനാൽ നിർജ്ജീവ ചർമ്മത്തെ പുറംതള്ളാൻ കഴിയും. മൃത ചർമ്മത്തെ നീക്കംചെയ്യാൻ ഇത് സഹായിക്കും, മാത്രമല്ല, ചർമ്മത്തെ പോഷിപ്പിക്കുകയും ചെയ്യും.ഒരു നാരങ്ങ എടുത്ത് പുറം തൊലി ഒരു ഗ്രേറ്റർ ഉപയോഗിച്ച് ചുരണ്ടുക. ഒരു പാത്രത്തിൽ മൂന്ന് ലിറ്റർ വെള്ളവും അതിലേക്ക് ചുരണ്ടിയ നാരങ്ങയുടെ തൊലിയും ഇട്ട് തിളപ്പിക്കുക, അത് തിളച്ചുകഴിഞ്ഞാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇളം ചൂടുള്ള താപനിലയിലേക്ക് വരുന്നതുവരെ കാത്തിരിക്കുക. ഇനി, ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനാഗിരി വെള്ളത്തിൽ ചേർത്ത് അതിൽ 15-20 മിനുട്ട് നേരം കാലുകൾ മുക്കിവയ്ക്കുക.
ഒലിവ് എണ്ണ
ടീ ട്രീ എണ്ണയ്ക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, മാത്രമല്ല കാൽപാദങ്ങൾ നന്നായി ശുദ്ധീകരിക്കാനും ഇതിന് കഴിയും. ഇത് ചുവന്ന പാടുകൾ, വീക്കം എന്നിവ ശമിപ്പിക്കും. ഒലിവ് എണ്ണയ്ക്കൊപ്പം വിണ്ടുകീറിയ കാൽപാദങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും മികച്ച അവശ്യ എണ്ണകളിൽ ഒന്നാണ് ടീ ട്രീ ഓയിൽ. വിറ്റാമിൻ ഇ, കെ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഒലിവ് എണ്ണ സ്വാഭാവിക ഹ്യൂമെക്ടന്റായി പ്രവർത്തിച്ച്, വരണ്ട ചർമ്മത്തിന് ഈർപ്പം പകരുന്നു.
കറ്റാർ വാഴ, ഗ്ലിസറിൻ
കറ്റാർ വാഴയ്ക്ക് രോഗശാന്തി ഗുണങ്ങളും ജലാംശം നൽകുന്ന സ്വഭാവവുമുണ്ട്. മാത്രമല്ല, വരണ്ട ചർമ്മത്തിന് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പായി ഇത് പ്രവർത്തിക്കുന്നു. ഗ്ലിസറിനൊപ്പം ഇത് കലർത്തുന്നത് നിങ്ങളുടെ കാലിലെ വരണ്ടതും പൊട്ടുന്നതുമായ ചർമ്മത്തിന് മികച്ച മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു.