
ഒരായിരം ഗുണങ്ങൾ’ എന്നാണ് കറിവേപ്പിലയെക്കുറിച്ച് പണ്ടുള്ളവർ പറഞ്ഞിരുന്നത്. പണ്ടുകാലത്തെ നാട്ടുവൈദ്യത്തിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ ഘടകമായിരുന്നു. ഇന്നത്തെക്കാലത്ത് വിഷമരുന്നുകൾ തളിക്കാത്ത കറിവേപ്പില കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കറിവേപ്പില വായിലിട്ട് ചവയ്ക്കുന്നത് വായിലുള്ള ദുർഗന്ധത്തെ അകറ്റും. പ്രകൃതിദത്ത മൗത്ത് വാഷിന്റെ ഗുണം ചെയ്യും. കേരളത്തിലെ കാലാവസ്ഥയിൽ വളരെ എളുപ്പത്തിൽ വളർത്താവുന്ന ഒന്നാണ് കറിവേപ്പില.
കറിവേപ്പിലയുടെ ഗുണങ്ങൾ പരിചയപ്പെടാം
ദഹനപ്രക്രിയ ശരിയായരീതിയിൽ നടക്കുന്നതിന് കറിവേപ്പില സഹായിക്കുന്നു. ഭക്ഷണത്തോടൊപ്പം കറിവേപ്പില കഴിക്കുകയും അത് ആമാശയത്തിൽ എത്തുകയും ചെയ്യുമ്പോൾ, കറിവേപ്പിലയുടെ സാന്നിധ്യം ദഹനം ത്വരിതപ്പെടുത്തുന്ന ദീപനരസങ്ങൾ ഉണ്ടാക്കുന്നത് വർധിപ്പിക്കുന്നു. കൃമിശല്യം അകറ്റുന്നതിന് വളരെ നല്ലൊരു ഔഷധമാണ് കറിവേപ്പില. ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് അരച്ച് മോരിനോപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്.കറിവേപ്പിലകൊണ്ട് ത്വക്കിനെ ബാധിക്കുന്ന വിവിധതരം അണുബാധകൾ, ചിക്കൻപോക്സിന്റെ പാടുകൾ എന്നിവ കുറയ്ക്കാൻ സാധിക്കുന്നു. കറിവേപ്പിലയുടെ ആന്റി-ബാക്ടീരിയൽ ഗുണമാണ് ഇതിനു സഹായിക്കുന്നത്. ഇരുപത് കറിവേപ്പിലയില കുറച്ചു വെള്ളംചേർത്ത് കുഴമ്പുപരുവത്തിൽ അരച്ചെടുക്കുക. ഇത് രോഗബാധയുള്ള പ്രദേശത്ത് തേച്ചുപിടിപ്പിച്ചതിനു ശേഷം 30 മിനിറ്റിനു ശേഷം കഴുകിക്കളയുക. ത്വക്കിലുള്ള ബുദ്ധിമുട്ടിന് ഒരു പരിധിവരെ ശമനം ലഭിക്കും. പ്രാണികൾ കടിച്ചതുമൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കുന്നതിന് കറിവേപ്പിലയുടെ നീര് പുരട്ടുന്നത് ഗുണം ചെയ്യും.
വിറ്റാമിൻ-എ യുടെ കലവറതന്നെയാണ് കറിവേപ്പില
കണ്ണിന്റെ ഉപരിതല കോർണിയയെ സംരക്ഷിക്കുന്ന കരോട്ടിനോയ്ഡുകൾ വിറ്റാമിൻ-എ യിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ-എ യുടെ അഭാവം രാത്രിയിൽ അന്ധത, കണ്ണിന് മൂടൽ എന്നിവയ്ക്ക് ഇടയാക്കും. വിറ്റാമിൻ-എ യുടെ അതിയായ കുറവ് കാഴ്ചശക്തി തന്നെ നഷ്ടപ്പെടുന്നതിനും വഴിതെളിക്കാം. ദിവസേന കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിച്ചാൽ കാഴ്ചശക്തി വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നതിലൂടെ ഓർമശക്തി വർധിപ്പിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എലികളിൽ നടത്തിയ ഒരു പഠനത്തിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് കറിയിൽനിന്ന് ലഭിക്കുന്ന കറിവേപ്പിലയുടെ അളവ് അൽഷിമേഴ്സ് പോലുള്ളവയുടെ തീവ്രത ക്രമാനുഗതമായി കുറയ്ക്കാൻ സഹായിക്കും എന്നതാണ്.ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ കരളിനെ ഫ്രീ റാഡിക്കലുകളുടെ ആക്രമണങ്ങളിൽനിന്നും വൈറസ്, ബാക്ടീരിയൽ ആക്രമണങ്ങളിൽനിന്നും അണുബാധമൂലമുണ്ടാകുന്ന ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്.കറിവേപ്പിലയെ കുറിച്ച് നടത്തിയ ഗവേഷണങ്ങളിൽ ഇലകളിൽ അടങ്ങിയിരിക്കുന്ന ടാനിനുകളും കാർബാസോൽ ആൽക്കലൈഡുകളും നല്ല ഹെപ്പോറ്റ് സംരക്ഷക ഘടകങ്ങളാണ് പ്രദർശിപ്പിച്ചത്. ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ രോഗങ്ങളിൽനിന്നുള്ള കരളിനെ സംരക്ഷിക്കുന്നതിൽ ഇവ സഹായകമാണ്.അകാലനര, മുടികൊഴിച്ചിൽ, താരൻ എന്നിവയെല്ലാത്തിനുമുള്ള ഒരു ഒറ്റമൂലിയാണ് കറിവേപ്പില. കറിവേപ്പില വെളിച്ചെണ്ണയിൽ ചൂടാക്കി തലയിൽ തേച്ചുപിടിപ്പിക്കുന്നത് തലമുടി വളരുന്നതിന് സഹായിക്കുന്നു. തലമുടിയുടെ സ്വാഭാവികനിറം നിലനിർത്തുന്നതിന് കറിവേപ്പിലയിട്ടു കാച്ചിയ എണ്ണയോളം നല്ലതാണ്