June 15, 2021News

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം.
ഹൃദയാഘാത ലക്ഷണങ്ങൾ
- പ്രധാനപ്പെട്ട ഒരു ലക്ഷണം ഹൃദയത്തിൽ നിന്നു തുടങ്ങി ഇടതു തോളിലേക്കും കൈയിലേക്കും ചിലപ്പോൾ താടി എല്ലിലേക്കും വ്യാപിക്കുന്നഒരു തരം വേദനയാണ്.
- വയറിന്‍െറ മുകളില്‍ വേദന, നെഞ്ചില്‍ ഭാരമുള്ള അനുഭവം, കയറ്റം കയറുമ്പോള്‍ അമിതജോലിചെയ്യുമ്പോൾ കിതപ്പ്, തൊണ്ടയില്‍ പിടിത്തം, ബോധക്ഷയം എന്നിവ രോഗലക്ഷണങ്ങളാണ്.
- നെഞ്ചുവേദന കൂടാതെ ശക്തമായ വിയർപ്പ് ഹൃദയാഘതത്തിൻ്റെ പ്രാരംഭ ലക്ഷണമാണ്. തളര്‍ച്ചയാണ് മറ്റൊരു സൂചനസ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറവ് രോഗലക്ഷണങ്ങളേ പ്രത്യക്ഷപ്പെടാറുള്ളൂ.
- ശ്വാസം മുട്ടൽ, തളർച്ച, ദഹനസംബന്ധമായ പ്രശ്നമുള്ളതുപോലെ തോന്നുക എന്നിവയാണ് സ്ത്രീകളിൽ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ.
- നിര്‍ത്താതെയുള്ള ചുമ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കാം.
പരിഹാരങ്ങൾ
ആഘാതം സംഭവിച്ച് ഹൃദയത്തെ പൂര്‍വാവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നില്ലെങ്കിൽ രണ്ടോ മൂന്നോ മിനിറ്റിനകം മരണം സംഭവിക്കും. അതിനാൽ പ്രഥമ ശുശ്രുഷ ആവശ്യമാണ്.
- ശ്വാസം മുട്ട് ഒഴിവാക്കാൻ ആദ്യം രോഗിയെ ഇരുത്തുക.
- മുറിയിലെ ജനാലകൾ തുറന്നിട്ടാൽ രോഗിക്കു കൂടുതൽ പ്രാണവായു ലഭിക്കാനിടയാകും.
- ഒട്ടും സമയം കളയതെ രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുക.
- ആഴത്തിൽ ശ്വസിക്കുക.
- കൈകൾ കൊണ്ട് ഹൃദയത്തിൽ മർദ്ദമേൽപ്പിക്കുക.
- നല്ലപോലെ അമർത്തുക, തുടരെ ചുമക്കുക എന്നിവ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളാണ്.