പുകവലി എങ്ങനെ നിർത്താം?, അറിയൂ ദൂഷ്യ വശങ്ങൾ!

പുകയില ഉല്പന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ഉണ്ടാകുന്ന ഒരു മാനസികരോഗാവസ്ഥയാണ് നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം. മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തികളിലും ഈ അവസ്ഥ കാണാറുണ്ട്. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന രാസവസ്തു നമ്മുടെ തലച്ചോറിൽ പ്രവർത്തിക്കുന്നത് വഴിയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ലഹരി ഉപയോഗിക്കുന്ന അളവ് കൂടി വരിക, ഉപയോഗം നിർത്താൻ സാധിക്കാതെ വരിക, നിർത്തുകയോ ഉപയോഗം കുറക്കുകയോ ചെയ്യുമ്പോൾ വിടുതൽ ലക്ഷണങ്ങൾ ഉണ്ടാകുക, ഉപയോഗം ശാരീരിക- മാനസിക ആരോഗ്യത്തെയും വ്യക്തി ജീവിതത്തെയും ബാധിച്ചിട്ടും നിറുത്താൻ പറ്റാതെ വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എങ്ങനെയാണ് നിക്കോട്ടിൻ, ആശ്രയത്വത്തിനു കാരണമാകുന്നത് ?
ലഹരി വസ്തുക്കളും, അതുപോലെ സ്വാഭാവികമായി നമ്മൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങളും( നല്ല ഭക്ഷണം,സിനിമ, പ്രണയം, യാത്ര, സെക്സ് ) ആ അനുഭൂതി നൽകുന്നത് തലച്ചോറിലെ റിവാർഡ് ഏരിയ എന്ന ഭാഗത്ത് പ്രവർത്തിച്ച് അവിടെ ഡോപ്പമിൻ എന്ന നാഡീ രസം കൂടുതലായി ഉണ്ടാക്കിയാണ്. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന പദാർത്ഥമാണ് അതിൻ്റെ ലഹരിക്ക് കാരണം. ആദ്യം വലിക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറിലെ റീവാർഡ് ഏരിയയിൽ നിക്കോട്ടിൻ പോയി അവിടയുള്ള നിക്കോട്ടിൻ റിസെപ്റ്ററിൽ പിടിച്ചു വളരെ പെട്ടന്ന് തന്നെ കൂടുതൽ അളവിൽ ഡോപ്പമിൻ ഉണ്ടാക്കും. ഇതാണ് വലിക്കുമ്പോൾ ഒരു കിക്ക് കിട്ടാനും, അതുപോലെ ഒരു സുഖകരമായ അവസ്ഥക്കും കാരണം.പക്ഷേ നിക്കോട്ടിൻ റിസെപ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. കുറച്ചു സമയം കഴിയുമ്പോൾ നികോട്ടിനോടുള്ള പ്രതികരണ ശേഷി കുറയും, അങ്ങനെ ഡോപ്പമിൻ ഉണ്ടാകുന്നത് കുറയുകയും, വലിക്കുമ്പോൾ ഉള്ള സുഖം നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് ഒരു സിഗരറ്റ് വലിച്ച് തുടങ്ങുമ്പോൾ കിട്ടുന്ന ഒരു സുഖം അവസാനമാകുമ്പോൾ ലഭിക്കാതെ വരുന്നത്.
പക്ഷാഘാത സാധ്യതയും പകുതിയാകും. 10 വർഷമാകുമ്പോൾ ശ്വാസകോശ അർബുദ സാധ്യത പകുതിയാവുകയും, അതുപോലെ മറ്റു ക്യാൻസർ സാധ്യത കുറയുകയും ചെയ്യും. വലി നിർത്തി 15 വർഷമാകുമ്പോൾ ഹൃദ്രോഗ സാദ്യത വലിക്കാത്ത വ്യക്തിയുടേതിന് തുല്യമാകും. 30 വയസിൽ വലി നിർത്തുന്നത് വ്യക്തിയുടെ ആയുസ് 10 വർഷം കൂടാൻ കാരണമാകും. ഇത് കൂടാതെ നമ്മൾ വലിക്കുമ്പോൾ പുറത്തു വിടുന്ന പുക ശ്വസിച്ചു വീട്ടിലും ചുറ്റുമുള്ളവർക്കും ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും കുറയും. ഒപ്പം രോഗ പ്രതിരോധ ശേഷി, പൊതുവായ ആരോഗ്യം, നല്ല ഉറക്കം തുടങ്ങി നിരവധി മാറ്റങ്ങൾ ഉണ്ടാകും. പുകവലി നിർത്താൻ എന്ത് ചെയ്യാൻ പറ്റും? പുകവലിക്കുന്ന ആളുകളിൽ നല്ലൊരു ശതമാനവും (60-80%) വലി നിർത്തണം എന്ന് ആഗ്രഹമുള്ളവരും അതിനായി സ്വയം ശ്രമിച്ചിട്ടുള്ളവരുമാണ്. എന്നാൽ പുകയില ഉപയോഗം ആശ്രയത്വ നിലയിലുള്ള ഒരു വ്യക്തിക്ക് സ്വയം അത് നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ഥിരമായ നിക്കോട്ടിൻ ഉപയോഗംകൊണ്ട് തലച്ചോറിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ മൂലം സ്വയം ഉപയോഗം നിർത്തുന്നത് വളരെ ശ്രമകരമാണ്. സ്വയം ഇങ്ങനെ നിർത്താൻ ശ്രമിച്ചിട്ടുള്ളവരിൽ 5 ശതമാനത്തിൽ താഴെ മാത്രം ആളുകൾക്കെ അത് സാധിച്ചിട്ടുള്ളൂ. ശരിയായ ചികിത്സാ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ, തുടക്കത്തിൽ 60- 100% വരെ വ്യക്തികൾക്ക് വലിയ നിർത്തുവാനും ഒരു വർഷത്തിൽ ഏകദേശം 20% ആളുകൾക്ക് ഇ നേട്ടം സ്ഥിരമായി നിലനിർത്താനും സാധിക്കുന്നുണ്ട്. തൻ്റെ പുകവലി എത്രത്തോളം തീവ്രമാണ് എന്നറിയാൻ സഹായിക്കുന്ന സ്കെയിലുകൾ ലഭ്യമാണ്. ഓൺലൈൻ ആയിത്തന്നെ ഇവ പൂർത്തിയാക്കാൻ സാധിക്കും. അത്തരം ഒരു സ്കെയിൽ ആണ് ഫാഗർസ്‌ട്രോം ടെസ്റ്റ്. 6 ചോദ്യങ്ങളാണ് ഇതിലുള്ളത്.