ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന ഔഷധ സസ്യമാണ് ഇരട്ടി മധുരം, അതിന്റെ പ്രാധാന്യങ്ങളറിയാം

ഒരു വള്ളിച്ചെടിയാണ് ഇരട്ടിമധുരം. (ശാസ്ത്രീയനാമം: Glycyrrhiza glabra). അറേബ്യൻ നാടുകൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഉത്തരേന്ത്യയിൽ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും[1], ഹിമാലയസാനുക്കൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണിത്. ഈജിപ്തിലുണ്ടാകുന്ന ഇരട്ടിമധുരമാണ് ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നു[2].വാതം, പിത്തം, ചുമ, പനി, ശ്വാസതടസ്സം, അർബുദം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നു[1]. കൂടാതെ ഘൃതങ്ങൾ, കഷായങ്ങൾ, ചൂർണ്ണങ്ങൾ, എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇരട്ടിമധുരം ഉപയോഗിക്കുന്നു.
ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന ഔഷധ സസ്യമാണ് ഇരട്ടി മധുരം. ഇതിന്റെ സ്വാദ് മധുരത്തിനേക്കാളും നേരം നാവിൽ തങ്ങി നിൽകുന്നതു കൊണ്ടാണ് ഇരട്ടിമധുരം എന്ന പേരു നൽകിയിരിക്കുന്നത്. സംസ്കൃതത്തിൽ യഷ്ടിമധു എന്നാണ് ( അർത്ഥം കമ്പിന്റെ ആകൃതിയിലുള്ള മധു) വയറ്റിലെ പുണ്ണ് ശമിപ്പിക്കാൻ ഇതിന്റെ കഴിവ് ലോകപ്രശസ്തമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ഈസ്റ്റ്രജനുകൾ ഇതിനെ മെനാപോസ് ഉള്ളവർക്കുള്ള സപ്ലിമെന്റ് സ്ഥാനവും നൽകിയിരിക്കുന്നു. ചോകളേറ്റിനു സ്വാദു നൽകാൻ ഇതിന്റെ സത്ത് ഉപയോഗിക്കുന്നു. ശാസ്ത്രിയനാമം ഗ്ലൈസീറിയ ഗ്ലാബ്ര Glycyrrhiza glabra എന്നാണ്.സംസ്കൃതത്തിൽ ക്ലീതക, അതിരസ, മധുസ്രാവ എന്നും പേരുകൾ ഉണ്ട്. ഹിന്ദിയിൽ മുൽഹടി, മൂലേടി, മീഠി, ജേഠിമധു എന്നും തമിഴിൽ അതിമതുരം എന്നും തെലുങ്കിൽ യഷ്ടിമധുകം എന്നും വിളിക്കുന്നു.
തൊണ്ടയ്ക്കുണ്ടാകുന്ന ഏതൊരസുഖത്തിനും ആയുർവേദ വൈദ്യന്മാർ നിഷ്കർഷിക്കുന്ന ഔഷധമാണ് ഇരട്ടിമധുരം. ഒച്ചയടപ്പ്, തൊണ്ടവേദന , സ്വരശുദ്ധി വരുത്താൻ തുടങ്ങി എന്തിനും ഇരട്ടിമധുരം വളരെ ഫലപ്രദമാണ്. ഇരട്ടിമധുരത്തിന്റെ സ്വാദ് മധുരത്തിനേക്കാളും നേരം നാവിൽ തങ്ങി നിൽകുന്നതു കൊണ്ടാണ് ഇരട്ടിമധുരം എന്ന പേരു നൽകിയിരിക്കുന്നത്. വയറ്റിലെ പുണ്ണ് ശമിപ്പിക്കാൻ ഇതിന്റെ കഴിവ് ലോകപ്രശസ്തമാണ്.വള്ളിച്ചെടിയായി വളരുന്ന ഒരു സസ്യമാണിത്. ഏകദേശം 1.5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ഇലകൾ ചെറുതാണ്. ഇലകൾ ഉണ്ടാകുന്ന തണ്ടുകളോട് ചേർന്ന് പൂക്കളുടെ തണ്ടുകളും ഉണ്ടാകുന്നു. തണ്ടുകൾക്ക് ചാരനിറവും മധുരവും ആണുള്ളത്. ഉണങ്ങിയ തണ്ടുകൾക്ക് നേരിയ തോതിൽ അമ്‌ളത്തിന്റെ രുചിയാണുള്ളത്. പൂ കൾക്ക് ഇലകളോടൊപ്പം വീതിയുണ്ട്. ഇതിന്റെ തടിയിലും വേരിലും 5-10% വരെ ഗ്ലൈസിറൈസിൻ എന്ന ഗ്ലൂക്കോസൈഡ്സ് അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസിയം സ്റ്റാർച്ച്, സ്നേഹദ്രവ്യങ്ങൾ എന്നിവയും ഉണ്ട്.