ഇരട്ടിമധുരം, അറിയാം ഗുണങ്ങളും പ്രയോജന പ്പെടുത്തേണ്ടതെങ്ങനെയെന്നും

ഒരു വള്ളിച്ചെടിയാണ് ഇരട്ടിമധുരം. (ശാസ്ത്രീയനാമം: Glycyrrhiza glabra). അറേബ്യൻ നാടുകൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഉത്തരേന്ത്യയിൽ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും[1], ഹിമാലയസാനുക്കൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണിത്. ഈജിപ്തിലുണ്ടാകുന്ന ഇരട്ടിമധുരമാണ് ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നു[2].വാതം, പിത്തം, ചുമ, പനി, ശ്വാസതടസ്സം, അർബുദം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നു[1]. കൂടാതെ ഘൃതങ്ങൾ, കഷായങ്ങൾ, ചൂർണ്ണങ്ങൾ, എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇരട്ടിമധുരം ഉപയോഗിക്കുന്നു. മുഖത്തെ കരിമാംഗല്യം പലരേയും, പ്രത്യേകിച്ചു സ്ത്രീകളെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍. പ്രായമായവരില്‍ ഇതു കൂടുതല്‍ കാണാം ചര്‍മത്തിലുണ്ടാകുന്ന കറുത്തു കുത്തുകള്‍. ഇവ വര്‍ദ്ധിച്ചു വരും. ഇത് പ്രായാധിക്യമേറുന്തോറും കൂടുതലായി പ്രത്യക്ഷപ്പെടുകയും ചെയ്യും. നല്ല നിറമുള്ളവരില്‍ ഈ പ്രശ്‌നം കൂടുതലായി അറിയാം. പ്രത്യേകിച്ചും നെറ്റിയിലും വശത്തും കണ്ണിന് താഴേയുമായി ചെറിയ കറുപ്പു നിറത്തിലെ അനേകം കുത്തുകള്‍. സൗന്ദര്യത്തിന് ഏറെ ദോഷം വരുത്തുന്ന പ്രശ്‌നങ്ങളാണിവ. പിഗ്മെന്റേഷന്, ഇവയുടെ നിറം കുറയ്ക്കാന്‍ ബ്ലീച്ച് പോലുളള വഴികള്‍ തേടുന്നവരുണ്ട്.
ഇത് ഗുണമല്ല, മറിച്ചു ദോഷമാണ് തരിക. ഇതിനെല്ലാം പരിഹാരമായി പറയാവുന്നത് തികച്ചും പ്രകൃതിദത്തമായ, സ്വാഭാവികമായ പരിഹാരങ്ങളാണ്. പിഗ്മെന്റേഷന്‍ വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കാതിരുന്നാല്‍ പടരാനും സാധ്യതയുണ്ട്. നാം പൊതുവേ കരിമാംഗല്യം എന്നാണ് ഇതിന് പറയാറ്. ഇതിനായി നാടന്‍ വഴികളിലൂടെ തന്നെ പരിഹാരം കാണാം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദ കൂട്ടുകളും ഏറെ പ്രധാനമാണ്. ഇതിനായി വീട്ടിലുണ്ടാക്കാവുന്ന ഒരു മരുന്നുണ്ട്. ഇതിലെ ഒന്ന്് ആയുര്‍വേദ ചേരുവ തന്നെയാണ്. ഇരട്ടി മധുരം എന്നതാണിത്. ലിക്കോറൈസ് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. ഒരു വൃക്ഷത്തിന്റെ ഭാഗം തന്നെയാണിത്. മുഖത്തിന് നിറം നല്‍കാനും പാടുകള്‍ മാറാനുമെല്ലാം ഇതേറെ നല്ലതാണ്. മുഖത്തിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നതു തടയാനുളള നല്ലൊരു വഴി കൂടിയാണിത്. ഇതു വഴി മുഖത്തിന് പ്രായാധിക്യം തോന്നുന്നതു തടയാനുള്ള വഴി കൂടിയാണിത്.