കിഡ്നി സ്റ്റോൺ, അറിഞ്ഞിരിക്കേണ്ടതും ശാശ്വത പരിഹാരങ്ങളും
മൂത്രത്തില്‍ കല്ല് പലരേയും അലട്ടുന്ന പ്രശ്നമാണ്. കിഡ്നി സ്റ്റോണ്‍ എന്ന ഇത് കൂടുതലും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. കാല്‍സ്യം ഓക്സലേറ്റ് പോലുള്ളവ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്നമാണിത്. തുടക്കത്തില്‍ അലിയിച്ചു കളയാമെങ്കിലും കൂടുതലായാല്‍ ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്ന്. വേദനിപ്പിയ്ക്കുന്ന ഒന്നും കൂടിയാണിത്. വൃക്കയിലെ കല്ലുകളെ ശാസ്ത്രീയമായി യുറോലിത്തിയാസിസ് എന്നു വിളിക്കുന്നു. വേനല്‍ക്കാലത്താണ് പലപ്പോഴും കിഡ്നി സ്റ്റോണ്‍ ശക്തി പ്രാപിക്കുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ ആണ് ഇത്തരത്തിലുള്ള കല്ലുകള്‍ കാണപ്പെടുന്നത്. എന്നാല്‍ വേനല്‍ക്കാലം മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കില്‍ ഏത് കാലാവസ്ഥയിലും കിഡ്നി സ്റ്റോണ്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതല്ലാതെയും ബിയര്‍ പോലുള്ള ചിലതും അമിതമായാല്‍ ഇതിനുകാരണമാകും. വിഷാംശമുള്ള വസ്തുക്കൾ വൃക്കകൾക്ക് കൂടുതൽ ദോഷം ചെയ്തു തുടങ്ങുന്നതിന് മുൻപ് തന്നെ ജലം ഇവയെ പുറംതള്ളുന്നു. വൃക്കയിൽ കല്ലുള്ള ആളുകൾ ഒരു ദിവസം 7 മുതൽ 8 ഗ്ലാസ് വെള്ളം വരെ കുടിക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കുക. ഇതുവഴി ഈ കല്ലുകൾ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും. വൃക്കയിലെ കല്ലുകളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ് ഇതെന്ന് പറയാം. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ വിദ്യകൾ ഫലപ്രദമാകില്ല.
വൃക്കയിൽ നിന്ന് കല്ലുകൾ ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവർ പരബ്രഹ്മ ആയുർവേദ ഹോസ്പിറ്റലുമായി ബന്ധപ്പെടുക. ഓൺലൈനായും ഞങ്ങളുടെ സേവനം ലഭ്യമാണ്. നിങ്ങളുടെ രോഗവിവരങ്ങൾ വാട്സപ്പ് വഴി ഞങ്ങളെ അറിയിക്കുക. രോഗിയുടെ പേര്, വയസ്സ്, രോഗവിവരം മുതലായവ വാട്സപ്പ് മെസ്സേജ് ചെയ്യുക. ഡോക്ടരുടെ സേവനം നിങ്ങൾക്ക് നേരിട്ട് ലഭ്യമാകുന്നതാണു.