ഭക്ഷണം പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ലോകാരോഗ്യ സംഘടന WHO ജൂണ്‍ ഏഴ് ലോക ഭക്ഷ്യസുരക്ഷാദിനമായി ആചരിക്കുന്നു. ഇതിന്റെ പ്രധാന കാര്യം എന്തെന്നാൽ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളെ തടയാനും അതെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുക എന്ന് ലക്ഷ്യമിട്ടാണ് . ‘ആരോഗ്യകരമായ നാളേക്ക് സുരക്ഷിതമായ ഭക്ഷണം ഇന്ന്’ എന്നതാണ് ഈ പ്രാവിശ്യത്തെ ഭക്ഷ്യ സുരക്ഷാദിനത്തിന്റെ മുദ്രാവാക്യം. വളരെ ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉത്പാദനവും അതെ പോലെ തന്നെ ഉപഭോഗവും ജനജീവിതത്തില്‍ വളരെ പ്രധാനമാണ്. മോശമായ ഭക്ഷണരീതി കാരണം അസുഖബാധിതരാകുന്നവര്‍ പ്രതിവര്‍ഷം 4,20,000 ആളുകളാണ് എന്നാണ് കണക്കുകൾ പറയുന്നത്. ബാക്ടീരിയ, വൈറസ്, പാരസൈറ്റ് മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവയെല്ലാമാണ് സാധാരണഗതിയില്‍ ഭക്ഷണത്തിലൂടെ പകരുന്ന രോഗാണുക്കള്‍.
ശുചിത്വമാണ് ഭക്ഷണകാര്യങ്ങളില്‍ പ്രധാനം ഘടകം. അടുക്കളയും, അടുക്കളയിലെ ഉപകരണങ്ങളും, പാത്രങ്ങളുമെല്ലാം വൃത്തിയാക്കി സൂക്ഷിക്കുക. പുറത്തുനിന്ന് വാങ്ങുന്ന പച്ചക്കറികള്‍- പഴങ്ങള്‍ എന്നിവയെല്ലാം നന്നായി കഴുകിയത്തിനു ശേഷം മാത്രം ഉപയോഗിക്കുക. പാകം ചെയ്യാത്ത മത്സ്യ-മാംസാഹാരങ്ങള്‍ പലപ്പോഴും രോഗം ഉണ്ടാക്കാം. അതിനാല്‍ മാംസം, മുട്ട, മത്സ്യം, സീ ഫുഡ് എന്നിങ്ങനെ ഉള്ളവയെല്ലാം നന്നായി പാകം ചെയ്യാതെ ഉപയോഗിക്കരുത്. നന്നായി പാകം ചെയ്യാത്ത ആഹാരങ്ങളിലൂടെയും രോഗാണുക്കള്‍ ശരീരത്തിലെത്താം. നിസാരമായത് മുതല്‍ ഗൗരവമുള്ള ഭക്ഷ്യവിഷബാധ വരെ നേരാംവണ്ണം പാകം ചെയ്യാത്ത ഭക്ഷണത്തിൽ നിന്നുണ്ടാകാം. ഭക്ഷണം പാകം ചെയ്തുകഴിഞ്ഞ് സൂക്ഷിക്കാനുള്ളതാണെങ്കില്‍ രണ്ട് മണിക്കൂറിനകം തന്നെ ഫ്രിഡ്ജിലേക്കോ ഫ്രീസറിലേക്കോ മാറ്റുക.