അച്ഛനും അമ്മയ്ക്കും കോവിഡ് വന്നാൽ കുട്ടികളെ എങ്ങനെ സംരക്ഷിക്കണം ? അറിയാം

കോവിഡ് രണ്ടാം തരംഗം വളരെ രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ മുതിർന്ന ആളുകളെ കൂടാതെ കൊച്ചു കുട്ടികളിലേക്കും രോഗം പടര്‍ന്നു പിടിക്കുന്നതാണ് നിലവിൽ ഇപ്പോള്‍ കണ്ടുവരുന്നത്. ആ കാരണങ്ങൾ കൊണ്ട് തന്നെ ഏറ്റവും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് കൂടുതൽ അത്യാവശ്യമാണ്. അതെ പോലെ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ കുട്ടികളില്‍ അതു പടരാതെ സൂക്ഷിക്കുന്നതും ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയാണ്. ഈ കാലത്ത് മിക്ക കുടുംബങ്ങളും അണു കുടുംബങ്ങളാണ്. അച്ഛനും അമ്മയും കുട്ടികളും ഉള്‍പ്പെടുന്ന വളരെ കൊച്ചു കുടുംബം. അത് കൊണ്ട് തന്നെ അച്ഛനോ അമ്മയ്ക്കോ കോവിഡ് പോസിറ്റീവ് ആയാല്‍ വളരെ കഷ്ടത്തിലാകുന്നത് കുട്ടികളും കൂടിയാണ്. ആ സമയങ്ങളില്‍, മാതാപിതാക്കള്‍ കോവിഡ് പോസിറ്റീവായാല്‍ ക്വാറന്റെനില്‍ കഴിയുമ്പോഴും നിങ്ങള്‍ക്ക് കുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കാന്‍ ചില വഴികളുണ്ട്.
മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ കുട്ടികളുമായി സമ്ബര്‍ക്കം പുലര്‍ത്തരുത്, ഉടന്‍ തന്നെ കുട്ടികളെ അവിടെ നിന്നും മാറ്റി നിര്‍ത്തേണ്ടത് രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ അറ്റാച്ച്‌ഡ് ബാത്‌റൂം ഉള്ള ഒരു മുറിയില്‍ കഴിയുക. അണു കുടുംബമായി താമസിക്കുന്ന വീട്ടില്‍ കുട്ടികള്‍ മാതാപിതാക്കളെ കാണാതെ നില്‍ക്കുന്നത് കുട്ടികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കാം. അതുകൊണ്ടു തന്നെ ദിവസവും എല്ലാ സമയങ്ങളിലും ഫോണ്‍വഴി കുട്ടികളുമായി സമ്പർ ക്കത്തില്‍ ഏര്‍പ്പെടുക. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും മാനസിക ധൈര്യം നല്‍കകയും ചെയ്യുക. നിങ്ങള്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ തുടര്‍ന്നാല്‍ മാസ്‌ക് ധരിക്കുക. അത് നിങ്ങളുടെ കുട്ടികളെയും ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക. കൂടാതെ രക്ഷിതാക്കള്‍ക്ക് കൊറോണ പോസിറ്റീവ് ആയാല്‍ നിങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് ഒരു അടുത്ത ബന്ധുവിനെയോ വിശ്വസ്തനായ സുഹൃത്തിനെയോ വിളിച്ചറിയിക്കുക. നിങ്ങളുടെ കുട്ടികളെ പരിപാലിക്കാന്‍ അവരോട് ആവശ്യപ്പെടുക.