വണ്ണം കുറയ്ക്കാന്‍ തേന്‍ കഴിയ്ക്കുമ്പോള്‍ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ

തേന്‍ ചെറുചൂടുളള വെള്ളത്തില്‍ ഒഴിച്ച് കുടിയ്ക്കുന്നതും നാരങ്ങാനീരില്‍ ചേര്‍ത്തു കുടിയ്ക്കുന്നതുമെല്ലാം തന്നെ തടി കുറക്കാൻ ഏറെ പ്രചാരത്തിലുള്ള മാർഗങ്ങളാണ്. തടി കുറയ്ക്ക്കാൻ ഇത് കൃത്യമായ രീതിയില്‍ ഉപയോഗിയ്ക്കണം എന്നത് ഏറെ പ്രധാനമാണ്. വെറുതേ ഏതെങ്കിലും തേന്‍ ഉപയോഗിച്ചാല്‍ പോരാ. തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കേണ്ടത് ചെറുതേനാണ്.
കൊഴുപ്പ് കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ ചെറുതേനിലാണ് ഉള്ളത്. ഈ തേന്‍ ഉണ്ടാക്കുന്ന തേനീച്ച പുഷ്പങ്ങളില്‍ നിന്നുള്ള തേന്‍ മാത്രമേ ശേഖരിക്കൂ. പൂക്കളില്‍ ധാരാളം അമോമാറ്റിക് മെഡിസിനല്‍ ഘടകങ്ങളുണ്ട്. തേനീച്ച തേനിനൊപ്പം ഇതും വലിച്ചെടുക്കും. ഇതേ രീതിയില്‍ ഇത് ചെറുതേനില്‍ അലിയുന്നു ഈ തേന്‍ ഗ്ലൂക്കോസ് ഉല്പാദനത്തിന് ലിവറിനെ സഹായിക്കുന്നു. ദഹിപ്പിയ്ക്കുന്നതിനുള്ള ഹോര്‍മോണ്‍ ഉല്പാദിപ്പിയ്ക്കുന്നു. ഇതേ രീതിയില്‍ തടി കുറയുന്നു. ചെറുതേന്‍ തടി കുറയ്ക്കാന്‍ പല തരത്തിലും ഉപയോഗിയ്ക്കാം. ചെറുചൂടു വെളളത്തില്‍ 2 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിയ്ക്കാം.
ഇതു പോലെ നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇഞ്ചിനീരും തേനും മരുന്നു മാത്രമല്ല, കൊഴുപ്പു നീക്കുന്ന കോമ്പോ കൂടിയാണ്. ഇത് വയറിന്റെ ആരോഗ്യത്തിനും കോള്‍ഡ് പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലതാണ്. ഇതു പോലെ പാലില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. കറുവാപ്പട്ട, ജീരക വെള്ളത്തിലും തുളസി വെള്ളത്തിലുമെല്ലാം തേന്‍ ചേര്‍ക്കാം. ഇതെല്ലാം വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.