കോവിഡ് ഹ്യാപ്പി ഹൈപ്പോക്‌സിയ എന്ത്, എങ്ങനെയാണിത് ചെറുപ്പക്കാരിൽ മരണ കാരണമാകുന്നത്

കൊവിഡിന്റെ പ്രധാന അപകടങ്ങളിലൊന്നാണ് ശരീരത്തില്‍ ഓക്‌സിജന്‍ കുറയുന്ന അവസ്ഥ. ഹൈപ്പോക്‌സിയ എന്ന ഈ അവസ്ഥ ഹ്യാപ്പി ഹൈപ്പോക്‌സിയ എന്ന പേരില്‍ ചെറുപ്പക്കാരില്‍ കണ്ടു വരുന്നു. അതായത് സാധാരണ ഗതിയില്‍ ശരീരത്തില്‍ ഓക്‌സിജന്‍ കുറവെന്നത് രക്തത്തിലെ കുറവാണ്. രക്തത്തില്‍ ഓക്‌സിജന്‍ കുറയുമ്പോള്‍ ശാരീരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് വേണ്ടത്ര ഓക്‌സിജന്‍ ലഭിയ്ക്കുന്നില്ല. ഇതിലൂടെ ശാരീരിക പ്രവര്‍ത്തനം മന്ദീഭവിച്ച് മരണ ംവരെ സംഭവിയ്ക്കുന്നു. ശരീരത്തില്‍ ഓക്‌സിജന്‍ കുറയുമ്പോള്‍ തലചുറ്റുക, നെഞ്ചിടിപ്പു കൂടുക, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയ പല ലക്ഷണങ്ങളുമുണ്ടാകും.
ഇതില്‍ മറ്റൊന്നാണ് കപ്പിംഗ് ടെക്‌നിക്. ഇതിനായി കൈ അല്‍പം കുമ്പിള്‍ പൊസിഷനിലാക്കി പിടിയ്ക്കണം. അധികം കുമ്പിളാക്കേണ്ടതില്ല. ഇരു കൈകളും ഇങ്ങനെ പിടിച്ച് നെഞ്ചില്‍ മാറി മാറി തട്ടുക. ഇതും ഒരു പരിധി വരെ നമ്മുടെ ലംഗ്‌സിനെ സഹായിക്കുന്ന ടെക്‌നിക്കാണ്. ഓക്‌സിജന്‍ അളവ് കൂടാനും ലംഗ്‌സ് അപകടത്തിലേയ്ക്കു പോകുന്നത് ഒഴിവാക്കാനും ഇത് നല്ലതാണ്. രോഗമില്ലാത്തവര്‍ക്കു വരെ ലംഗ്‌സ് ആരോഗ്യം മെച്ചപ്പെടുത്താന്‍ പ്രയോഗിയ്ക്കാവുന്ന വിദ്യകളാണിത്.
എന്നാല്‍ ചെറുപ്പക്കാരില്‍ ഓക്‌സിജന്‍ കുറഞ്ഞാലും ചിലപ്പോള്‍ ഈ ലക്ഷണങ്ങളൊന്നും തന്നെ ചിലപ്പോള്‍ കാണില്ല. ഇതു കൊണ്ടു തന്നെ ഓക്‌സിജന്‍ കുറവ് പെട്ടെന്നു തിരിച്ചറിയാനും സാധിയ്ക്കില്ല. മരണം വരെയുള്ള അപകടത്തിലേയ്ക്കു നയിക്കുന്ന ഈ അവസ്ഥയാണ് ഹ്യാപ്പി ഹൈപ്പോക്‌സിയ എന്നത്. തിരിച്ചറിയാന്‍ സാധിയ്ക്കാതെ വരുന്ന ഓക്‌സിജന്‍ കുറവാണിത്. കൊവിഡ് രോഗിയെങ്കില്‍ ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെങ്കില്‍ തന്നെയും ഇടയ്ക്കിടെ ഓക്‌സിജന്‍ അളവ് പരിശോധിച്ചാല്‍ അപകടം ഒഴിവാക്കാം. തലച്ചോറില്‍ ഓക്‌സിജന്‍ എത്താന്‍ പ്രശ്‌നം വരുമ്പോഴാണ് ഇതെല്ലാം തന്നെ സംഭവിയ്ക്കുന്നത്. ഇതുപോലെ കൊവിഡ് കാരണം രക്തക്കുഴലില്‍ ചെറിയ കട്ടികളുണ്ടാകുന്നു. ഈ തരികളും ഓക്‌സിജന്‍ രക്തത്തിലേക്ക് കടക്കുന്നതിന് തടസം നില്‍ക്കുന്നു.
ഇതു പോലെ ഇത്തരം അവസ്ഥ ഒഴിവാക്കുന്നതിനുള്ള പ്രധാനപ്പെട്ട വഴിയെന്നത് ശ്വാസകോശത്തിന്റെ ശേഷി വര്‍ദ്ധിപ്പിയ്ക്കുക എന്നതാണ്. ഇതിനായി സ്ഥിരം ബ്രീത്തിംഗ് വ്യായാമങ്ങള്‍ ചെയ്യുക. ഇത് നമുക്ക് സിംപിളായി വീട്ടില്‍ തന്നെ ചെയ്യാവുന്നവയേയുള്ളൂ.ഇതുപോലെ തന്നെ വ്യായാമം ചെയ്യുന്നതും നല്ലതാണ്. കൊവിഡ് കാരണം വല്ലാതെ ക്ഷീണമില്ലെങ്കില്‍ പല തരം വ്യായാമങ്ങള്‍ മുറിയില്‍ തന്നെ ചെയ്യാവുന്നവയുണ്ട്. ധാരാളം നടക്കുന്നത് തന്നെ ഗുണം നല്‍കും. ശ്വാസകോശ വ്യായാമവും ശ്വസന വ്യായാമവും ചെയ്യുന്നത് ശീലമാക്കുക. ഇത് ധാരാളം ഗുണം ചെയ്യും. ഓക്‌സിജന്‍ അളവ് അഥവാ സാച്വറേഷന്‍ കുറഞ്ഞാല്‍ കഴിവതും വേഗം മെഡിക്കല്‍ സഹായം തേടുക.