കണ്ണിന്റെ ആരോഗ്യത്തിന് മുരിങ്ങയില എങ്ങനെ സഹായകമാണ്
നമ്മുടെ വീടിന്റെ പരിസരങ്ങളിൽ വളരെ സുലഭമായി കാണുന്ന ഒന്നാണ് മുരിങ്ങയില. ഈ കാലഘട്ടത്തിൽ മിക്കവരും മുരിങ്ങയിലെ അവഗണിക്കാറുണ്ട്. എന്നാൽ സത്യത്തില്‍ മുരിങ്ങയിലയുടെ വളരെ പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ ആരും തന്നെ വേണ്ടെന്നു വെയ്ക്കില്ല.നമ്മുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ ഫൈറ്റോന്യൂട്രിയന്റ് ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മുരിങ്ങയിലയില്‍ അയണ്‍ ഘടകവും അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച പോലെയുള്ള രോഗാവസ്ഥകള്‍ക്കും ഇത് വളരെ പരിഹാരമാണ്. മുരിങ്ങയില തോരന്‍ വെച്ചോ അല്ലെങ്കില്‍ പരിപ്പിനൊപ്പം ചാറുകറിയായി വെച്ചോ അതുമല്ലെങ്കില്‍ സാലഡില്‍ ഉള്‍പ്പെടുത്തിയോ കഴിക്കാവുന്നതാണ്.
കുട്ടികള്‍ക്കും ചെറുപ്പം മുതല്ക്കേ മുരിങ്ങയിലക്കറികള്‍ കൊടുക്കുന്നത് അവരുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിലെ മോശം കൊളസ്ട്രോളിനെ നീക്കം ചെയ്യാനും മുരിങ്ങയില സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും മുരിങ്ങയില നല്ലതാണ്. ഷുഗര്‍ ലെവല്‍ കൂടുതലുള്ളവര്‍ക്ക് അതുകൊണ്ടുതന്നെ മുരിങ്ങയില കഴിക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് മികച്ച ഒരു പരിഹാരമാണ് മുരിങ്ങയില.