
വെരികോസ് വെയ്ൻ മൂലം ബുദ്ധിമുട്ട് ഒരുപാട് പേർക്കുള്ള ഒരു ആരോഗ്യ പ്രശ്നo ആണ്.
കാലുകളിൽ നിറവ്യത്യാസം, കണങ്കാലിൽ ഉണ്ടാകുന്ന കറുപ്പ്, സിരകൾ ഉയരുന്നു തടിച് നീല നിറമാകുക, കാലുകൾക് വേദന, തടിച്ച സിരകൾക് സമീപം ചൊറിച്ചിലും അസ്വസ്ഥകളും, കാല് കഴപ്, പുകച്ചിൽ, മസിൽ പിടുത്തം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്ന ഈ രോഗം എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗo ആണ്. മുട്ടിനു താഴെ ഞരമ്പുകൾ തടിച് കിടക്കുന്നത് മാത്രമല്ല , വെരികോസ് ലക്ഷണം . കാല്പാദത്തിനു ചുറ്റും കറുത്ത നിറവ്യത്യാസം വരുന്നതും ലക്ഷണങ്ങൾ ആണ് . ചില രോഗികളിൽ സിരകൾ ബ്ലോക്ക് വന്നിട് പൊട്ടി ഉണങ്ങാത്ത വ്രണം ഉണ്ടാകാറുണ്ട്. ഏത് കൂടുതൽ സങ്കീർണം ആകുന്നു.
സ്ഥിരമായി നിന്ന് ജോലി ചെയ്യുന്നവർ, ഇരുന്നു ജോലി ചെയ്യുന്നവർ , പാരമ്പര്യo ആയും , സ്ത്രീകളിൽ ഹോർമോൺ changes , pregnancy ഹോർമോൺ changes എന്നിവരിൽ കണ്ടുവരാറുണ്ട് .
ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തിയാൽ വെരിക്കോസിനെ മാറ്റിനിർത്താo .
ധാന്യങ്ങൾ, പയറുവര്‍ഗങ്ങള്‍, ഇലക്കറികൾ ധാരാളം ഭക്ഷണത്തിൽ ഉൾപെടുത്തുക , ഉപ്പിന്റെ അളവ് നന്നായി കുറക്കുക, വറത്തു പൊരിച്ച പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുക, വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങൾ കഴിക്കുക . വ്യായാമം ചെയ്യുക , യോഗ ശീലമാക്കുക .
ആയുർവേദത്തിൽ അവസ്ഥ അനുസരിച്ചുള്ള ചികിത്സ രീതികളിലൂടെ മാറ്റിയെടുക്കാവുന്നതാണ്