മനസും ശരീരവും യോഗയിലൂടെ എങ്ങനെ ആരോഗ്യപരമാക്കാം

തലമുറകളായി കൈമാറികിട്ടിയ യോഗാഭ്യാസത്തിനു ഈ അടുത്തകാലത്താണ് അർഹമായ പരിഗണനയും പ്രാധാന്യവും ലഭിച്ചു തുടങ്ങിയത്. 5000 വർഷങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ഋഷിവര്യന്മാരാണ് ശരീരത്തെയും മനസിനെയും സമചിത്തതയോടെ നിലനിർത്തുന്നതിന് സഹായിക്കുന്ന യോഗാ മുറകൾ ചിട്ടപ്പെടുത്തിയെടുത്തത്. ആത്മീയത, മതം എന്നിവയുമായി ബന്ധപ്പെടുത്തി യോഗയെ കാണേണ്ടതില്ല. ഏത് പ്രായത്തിലുള്ളവർക്കും എവിടെയിരുന്നും യോഗ ചെയ്യാമെന്നത് പ്രത്യേകതയാണ്. വൃത്തിയുള്ളതും ശുദ്ധവായു ലഭിക്കുന്നതുമായ ഏതൊരുസ്ഥലവും യോഗ ചെയ്യുന്നതിന് അനുയോജ്യമാണ്.
മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. പതിവായി യോഗ ചെയ്യുകയാണെങ്കിൽ മനസും ശരീരവും ഓജസ് നിറഞ്ഞതാവും ,ജീവിതത്തിലെ എല്ലാ വശങ്ങളിലും ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുകയും ചെയ്യും. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയ്ക്ക് അനുസരിച്ച് ചെയ്യാൻ കഴിയുന്ന യോഗാ മുറകൾ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും. പൊതുവെ ആരോഗ്യക്കുറവും അവശതകളുമുള്ള ഒരാൾക്ക് കഠിനമായയോഗാമുറകൾ ചെയ്യാൻ പ്രയാസം അനുഭവപ്പടാം. ശരീരത്തിന് അമിത ആയാസം വരാത്ത മറ്റ് യോഗാസനങ്ങൾ സ്വീകരിച്ചുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാം. ഒരാളുടെ ആരോഗ്യനില എല്ലാ തരത്തിലും മെച്ചപ്പെടുത്തകുകയും ജീവിതശൈലിയിലെ പിശകുകൾ മൂലം ഉണ്ടായേക്കാവുന്ന പലതരത്തിലുള്ള രോഗങ്ങളെ അകറ്റിനിർത്താനും യോഗ ജീവിതത്തോട് ചേർത്ത നിർത്തുക വഴി സാധിക്കും.
യോഗയുടെ ഗുണങ്ങൾ:
- തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
- മാനസിക സമ്മർദ്ദം കുറയ്ക്കുന്നു
- ജീൻ സംബന്ധമായ പ്രശ്നങ്ങൾ മാറ്റുന്നു
- പേശികളുടെ വഴക്കം വർദ്ധിപ്പിക്കുന്നു
- രക്തസമ്മർദ്ദം കുറയ്ക്കുന്നു
- ശ്വാസകോശത്തിന്റെ ശേഷി മെച്ചപ്പെടുത്തുന്നു
- അനാവശ്യ ഉത്കണ്ഠ ഒഴിവാക്കുന്നു
- വിട്ടുമാറാത്ത നടുവേദനയ്ക്ക് പരിഹാരം
- പ്രമേഹരോഗികളിൽ രക്തത്തിലെപഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു