ഈ ആരോഗ്യകരമായ ശീലം പതിവാക്കൂ, പ്രതിരോധം വളർത്താൻ

തടി കുറയ്ക്കുന്നതുള്‍പ്പെടെ ശരീരത്തിന് പല ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ് രാവിലെ വെറും വയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്. ഇതില്‍ പെട്ട ഒന്നാണ് ഇളം ചൂടുളള മഞ്ഞള്‍ വെള്ളം. എന്നാല്‍ ഇതില്‍ അല്‍പം കുരുമുളക് കൂടി ചേര്‍ത്തു വേണം. തയ്യാറാക്കാന്‍. വെറും വയറ്റില്‍ മഞ്ഞളും കുരുമുളകും ചേര്‍ത്തിളക്കിയ ഇളം ചൂടുള്ള വെള്ളം നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ പലതാണ്.ഇതു പോലെ ഈ കൂട്ട് ക്യാന്‍സര്‍ പോലുള്ളവ വരാതെ തടയാന്‍ സഹായിക്കുന്ന പ്രതിരോധ വഴിയാണ്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാന്‍ ഇവയ്ക്കു സാധിയ്ക്കുന്നു. ഇത് മരുന്നായല്ല മറിച്ച് രോഗങ്ങള്‍ വരാതിരിയ്ക്കാനുള്ള വഴിയായി ഉപയോഗിയ്ക്കാവുന്നതാണ്.
മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കുമെല്ലാം ഒരു പോലെ ഗുണം നല്‍കുന്ന ഒന്നാണിത്. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും വായുകോപം, വയർ വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സവിശേഷതകൾ അതിനെ മുറിവുകൾ, പൊള്ളൽ, മുറിവുകൾ, പ്രമേഹ മുറിവുകൾ എന്നിവ വൃത്തിയാക്കാനും സുഖപ്പെടുത്താനുമുള്ള ഒരു മികച്ച പരിഹാരമാക്കുന്നു. പാലിലും ഇതു രണ്ടും ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്.