ParabrahmaIndia
×
  • Home
  • Shop
  • OUR SERVICES
  • Ayurveda Treatments
  • Contact Us
  • About
  • News

അമുക്കുരം!

അമുക്കുരം!
June 3, 2021news adminNewsAmukkuram

ഹൃദയത്തെയും നാഡികളെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്നു.ഇത് രോഗാണുക്കളെയും നശിപ്പിക്കുന്നു. വാതം, കഫം, വീക്കം, ക്ഷതം, ക്ഷയം, ചുമ, ജ്വരം, വിഷം, ആമവാതം, ജരാവ്യാധി ഇവയെ ശമിപ്പിക്കും. മഹാശ്വഗന്ധചുർണ്ണം, അശ്വഗന്ധാരിഷ്ടം, കാമദേവഘൃതം എന്നീവയിലെ പ്രധാനഘടകവും ഈ ഔഷധിയാണ്. രക്തശുദ്ധികരണഗൂണവും കാമോദ്ദീപകഗൂണവും നിദ്രജനകഗൂണവും വിരേചകഗൂണവും സുഖവർദ്ധകഗൂണവും ഉണ്ട്. അമുക്കുരം പാലിൽ പുഴുങ്ങി തണലിൽ വച്ച് ഉണക്കിപ്പൊടിച്ച് നെയ്യിലോ പാലിലോ വെള്ളത്തിലോ കലക്കിച്ചേർത്ത് 15 ദിവസത്തോളം കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുന്നതാണ്‌. കൂടാതെ കുട്ടികളുടെ ശരീരവളർച്ചക്കുറവിന്‌ അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ചയുണ്ടാകും.

അമുക്കുരത്തിന്റെ ഉപയോഗം പ്രത്യുൽപാദന ശേഷി വർദ്ദിക്കുന്നതിന് സവിശേഷമാണ് അശ്വഗന്ധ (അമുക്കുരം) ത്തിന്റെ കഷായം വിധിപ്രകാരം തയ്യാറാക്കി അതിൽ അത്രയും തന്നെ പശുവിൻ പാൽ ചേർത്ത് തിളപ്പിച്ച്, ഇതിനെപകുതിയായി വറ്റിച്ച് പതിവായി കുടിക്കുകയാണങ്കിൽ വന്ധ്യത മാറി ഗർഭമുണ്ടാക്കുവാൻ സഹായിക്കും. ഉറക്കക്കുറവ്‌ , മാനസിക അസ്വസ്ഥത, ലൈംഗിക തകരാറ് തുടങ്ങിയ അസുഖങ്ങൾക്ക് അമുക്കുരപ്പൊടി 10 ഗ്രാം വീതം രാവിലെയും രാത്രിയിലും കിടക്കുന്നതിനുമുൻപായി തേനും നെയ്യും ചേർത്ത് അതിനനുസരിച്ച് പാൽ കുടിക്കുകയും ചെയ്താൽ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും[2]. മുലപ്പാൽ ഉണ്ടാകുന്നതിനും രോഗപ്രതിരോധശക്തി വർദ്ധിക്കുന്നതിനും അമുക്കുരം കഴിച്ചാൽ മതിയാകും.അമുക്കുരത്തിന് ശരീരത്തിലെ നീരും വേദനയും അകറ്റുവാനുള്ള ഗുണമുണ്ട്. തലവേദന ചർമ്മ രോഗത്തിനും ഔഷധമാണ്. അർബുദത്തിന് അമുക്കുരം നല്ലതാണെന്ന് പറയപ്പെടുന്നു.

Recent Posts

  • ഭക്ഷണത്തിനിടെ വെള്ളംകുടി നല്ലതോ?
  • ശ്രദ്ധിക്കുക, ഈ ശീലങ്ങൾ എല്ലുകളെ സാവധാനം ദുര്‍ബലപ്പെടുത്തുo
  • ഈ ആരോഗ്യകരമായ ശീലം പതിവാക്കൂ, പ്രതിരോധം വളർത്താൻ
  • പരബ്രഹ്മയുടെ ഡായബെറ്റിക് ഫുഡ് സപ്പ്ളിമെന്റ ഉപയോഗിച്ചവരുടെ അനുഭവങ്ങൾ കാണാം
  • വണ്ണം കുറയ്ക്കാന്‍ തേന്‍ കഴിയ്ക്കുമ്പോള്‍ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ 

Recent Comments

    Categories

    • News

    AYURVEDA HOSPITAL AND RESEARCH CENTER PVT. LTD

    (ISO 9001 2015, GMT Certified)

    Contact Us

    +91 9961 638 817

    [email protected]

    #66, Kunnekkadu Building, TDMC. P.O KAKKAZHAM, Ambalapuzha, Kerala 688005

    Quick Links

    • Privacy Policy
    • Return Policy
    • Terms and Conditions

    Copyright ©2020 all rights reserved
    Designed by B4creations