ആടലോടകം നിസ്സാരക്കാരൻ അല്ല, അറിയാം ആടലോടകത്തിന്റെ ഗുണങ്ങൾ!

ആടലോടകം രക്‌തസ്രാവത്തെ ശമിപ്പിക്കുന്നു. രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം,കാസം,ശ്വാസം എന്നിവയേയും ശമിപ്പിക്കും. കൂടാതെ, ആടലോടകത്തിൻറെ വേര് അരച്ച് നാഭിക്ക് കീഴിൽ പുരട്ടിയാൽ പ്രസവം വേഗം നടക്കും. ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും. ചെറുചുണ്ട, കുറുന്തോട്ടി, കർക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തിൽ കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേൻ ചേർത്ത് പതിവായി കുടിച്ചാൽ ചുമ, ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും.
രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആടലോടകത്തിൽ നിന്ന് തയ്യാറാക്കുന്ന വാസിസെൻ എന്ന മരുന്ന് ഉപയോഗിക്കുന്നു. ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിക്കകയാണെങ്കിൽ കഫം ഇല്ലാതാവുകയും, തണലിൽ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേർത്ത് ചുമയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം. ദാരുനാഗരാദി, ദശമൂലദുരാലരാദി, ത്രിഫലാദി, രാസ്നാശുണ്ഠ്യാദി, വാഗാദി, ബലജീരകാദി, ദശമൂലകടുത്രയം തുടങ്ങിയ കഷായങ്ങൾ ആടലോടക വേർ ചേർത്തുണ്ടാക്കുന്നതാണ്